അയ്യപ്പ ജ്യോതി തെളിയിച്ച് ബി.ജെ.പി
Thursday 15 January 2026 12:36 AM IST
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് മകര സംക്രമ ദിനമായ ഇന്നലെ കേരളത്തിലെ പതിനായിരത്തിലധികം കേന്ദ്രങ്ങളിൽ ബിജെപി, ശബരിമല സംരക്ഷണ ജ്യോതി തെളിയിച്ചു. 'വീട്ടിലും നാട്ടിലും അയ്യപ്പജ്യോതി' പരിപാടിയിൽ ലക്ഷക്കണക്കിന് ബിജെപി പ്രവർത്തകർ അണിചേർന്നു. ബിജെപി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും ജ്യോതി തെളിയിച്ചു. സ്വർണക്കൊള്ളയിൽ നേരിട്ടു പങ്കാളികളായ ഉന്നത രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യാൻ എസ്.ഐ.ടിക്ക് താല്പര്യമില്ലെന്ന് ബിജെപി ആസ്ഥാനമായ മാരാർജി ഭവനിൽ ശബരിമല സംരക്ഷണ ജ്യോതി തെളിയിച്ച ശേഷം മുൻ സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ പറഞ്ഞു.