'ലിവിംഗ് വിൽ' സെമിനാർ 18ന്
കോഴിക്കോട്: മരണതാത്പര്യപത്രമായി അറിയപ്പെടുന്ന ലിവിംഗ് വിൽ സംബന്ധിച്ച് മലാപറമ്പ് ഇഖ്റ ഹോസ്പിറ്റൽ ലിവിംഗ് വിൽ ആൻഡ് അഡ്വാൻസ് കെയർ പ്ലാനിംഗ് എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറും വർക്ക്ഷോപ്പും 18ന് രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെ വെള്ളിമാടുകുന്ന് ജെ.ഡി.ടി കോളേജ് ഒഫ് നഴ്‌സിംഗിൽ നടക്കും. ഗുരുതര രോഗാവസ്ഥയിലാവുകയും ചികിത്സാ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്വന്തം ചികിത്സ സംബന്ധിച്ച ഇച്ഛകൾ മുൻകൂട്ടി രേഖപ്പെടുത്തുന്ന നിയമപരമായ രേഖയാണ് ലിവിംഗ് വിൽ. 2018ലെ സുപ്രീംകോടതി വിധിയോടെയാണ് ഇന്ത്യയിൽ ലിവിംഗ് വിൽ നിയമവിധേയമായത്. 18 വയസ് കഴിഞ്ഞ ആർക്കും ലിവിംഗ് വിൽ എടുക്കാം. മെഡിക്കൽ ഡോക്ടർമാർ, ആശുപത്രി അഡ്മിനിസ്ട്രേറ്റർമാർ, ലീഗൽ പ്രൊഫഷണൽസ്, പോളിസി മേക്കേഴ്‌സ് എന്നിവർക്ക് ഈ വിഷയത്തെ ആഴത്തിൽ മനസിലാക്കാനും മെഡിക്കൽ, നിയമവശങ്ങൾ കൃത്യമായി പഠിക്കാനും വർക്ക്ഷോപ്പ് അവസരമൊരുക്കും. വാർത്താ സമ്മേളനത്തിൽ ഡോ. റാരി റഹ്മാൻ, പി. മുഹമ്മദ് ജംഷീർ, ഇർഫാന ഇസത്ത്, എം. സുബൈർ മണലൊടി, പി. അബ്ദുസ്സലീം, അൻവർ എന്നിവർ പങ്കെടുത്തു.