കോൺഗ്രസ് രീതി കക്കുക മുക്കുക: എം.വി. ജയരാജൻ
Thursday 15 January 2026 12:51 AM IST
കണ്ണൂർ: വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് കണ്ടെത്തിയ സ്ഥലം വന്യമൃഗ ശല്യം ഉള്ളതാണെന്നും കക്കുക മുക്കുക എന്നതാണ് കോൺഗ്രസ് രീതിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി. ജയരാജൻ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കാണ്ടാമൃഗത്തേക്കാൾ ചർമ്മബലമാണ്. സതീശനിട്ട കല്ലിനോട് ശുനകന് പോലും താത്പര്യമില്ലെന്നും പുനർജനി പദ്ധതിയെ വിമർശിച്ച് ജയരാജൻ പറഞ്ഞു. ഒരു കാലഘട്ടത്തിലും ബി.ജെ.പിയുമായി സി.പി.എം വോട്ട് കച്ചവടം നടത്തിയിട്ടില്ല. എല്ലാകാലത്തും കോൺഗ്രസും ബി.ജെ.പിയും തമ്മിൽ അന്തർധാരയുണ്ട്. കോൺഗ്രസിൽ ചേർന്ന ഐഷാ പോറ്റിയുടെ നടപടി ദൗർഭാഗ്യകരമാണ്.