അദ്ധ്യാപകനെതിരെ പോക്സോ കേസ്
Thursday 15 January 2026 1:11 AM IST
താമരശ്ശേരി: പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചെന്ന പരാതിയിൽ അദ്ധ്യാപകനെതിരെ പോക്സോ കേസ്. താമരശ്ശേരി പൂക്കോട് താമസിക്കുന്ന കൊടുവള്ളി ആവിലോറ മാണിക്കോത്ത് മുഹമ്മദ് ഇസ്മയിലിന് (45) എതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. എൻ.എസ്.എസിന്റെ ചുമതല വഹിക്കുന്ന അറബി അദ്ധ്യാപകനാണ് മുഹമ്മദ് ഇസ്മയിൽ.
എൻ.എസ്.എസ് ക്യാമ്പിൽ വച്ചും സ്‌കൂളിൽ വച്ചും ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കൗൺസലിംഗിനിടെയാണ് മൂന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥിനികൾ ഇക്കാര്യം വെളിപ്പെടുത്തിയത്. സ്കൂൾ അധികൃതർ വിദ്യാർത്ഥിനികളുടെ പരാതി പൊലീസിന് കെെമാറി. ഇതിൽ കേസുമായി മുന്നോട്ടുപോകാൻ തയ്യാറായ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ വർഷമാണ് മുഹമ്മദ് ഇസ്മയിൽ സ്‌കൂളിലേക്ക് സ്ഥലംമാറിയെത്തിയത്.