വൈദ്യുതി കണക്ഷന്റെ ശേഷി വർദ്ധിപ്പിക്കാൻ പ്രത്യേക അവസരം

Thursday 15 January 2026 1:13 AM IST

തിരുവനന്തപുരം:വീടുകളിലെ വൈദ്യുതി കണക്ഷന്റെ ശേഷി വർദ്ധിപ്പിക്കാൻ പ്രത്യേക അവസരം പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. മാർച്ച് 31വരെ കണക്ഷന്റെ ശേഷി വർദ്ധിപ്പിക്കാൻ അപേക്ഷിച്ചാൽ ചെറിയ തുക മാത്രം അടച്ച് നേടിയെടുക്കാം. ഇതിനായി wss.kseb.in ഓൺലൈനിൽ അപേക്ഷിക്കുകയും അതിന്റെ പകർപ്പും തിരിച്ചറിയൽ കാർഡും അടുത്തുള്ള കെ.എസ്.ഇ.ബി.സെക്ഷൻ ഓഫീസിൽ നൽകുകയും ചെയ്താൽ മതി. ഇളവുകൾ കഴിഞ്ഞുളള തുക അറിയിക്കുന്നത് അനുസരിച്ച് അടച്ചാൽ കണക്ഷൻ ശേഷി മാറ്റിയെടുക്കാം.