ഡോ.മജീദ് ഖാന്റെ നിര്യാണത്തിൽ സണ്ണി ജോസഫ് അനുശോചിച്ചു
Thursday 15 January 2026 12:17 AM IST
തിരുവനന്തപുരം: നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലറും നൂറുൽ ഇസ്ലാം സ്ഥാപനങ്ങളുടെ ചെയർമാനുമായ ഡോ. എ.പി.മജീദ് ഖാന്റെ നിര്യാണത്തിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ അനുശോചിച്ചു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ നിർണായക ഇടപെടലുകളാണ് മജീദ്ഖാൻ നടത്തിയിട്ടുള്ളത്. കഠിനാദ്ധ്വാനത്തിലൂടെ ജീവിതവിജയം നേടിയ വ്യക്തിയാണ്. കേരളത്തിൽ ആദ്യത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പിറവിക്ക് പിന്നിലെ ശക്തിയും മജീദ് ഖാനായിരുന്നു. ഒരു നാടിനും ജനതയ്ക്കും കൃത്യമായ ദിശാബോധം നൽകിയ ശേഷമാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. മജീദ് ഖാന്റെ വിയോഗം കേരളീയ പൊതുസമൂഹത്തിന് വലിയ നഷ്ടമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.