അജിത്ത് വർഗീസ് സ്‌കൂൾ സ്‌പോർട്സ് ഓർഗനൈസർ
Thursday 15 January 2026 1:18 AM IST
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കേരള സ്‌കൂൾ സ്‌പോർട്സ് ഓർഗനൈസറായി കാസർകോട് നീലേശ്വരം സ്വദേശിയായ അജിത്ത് വർഗീസ് ചുമതല ഏറ്റെടുത്തു. കണ്ണൂർ സർവ്വകലാശാലയിൽ നിന്നും സ്‌പോർട്സ് സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം കേരള ഇൻഫ്രക്ടർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷനിൽ മാസ്റ്റർ ട്രെയിനറായി പ്രവർത്തിക്കുകയായിരുന്നു. ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപികയായ ലീമ സെബാസ്റ്റ്യനാണ് ഭാര്യ.