പി.എസ്.എൽ.വി. സി.വിജയിച്ചില്ലെങ്കിലും സ്പാനിഷ് ഉപഗ്രഹം പ്രവർത്തിച്ചു

Thursday 15 January 2026 12:28 AM IST

തിരുവനന്തപുരം: തിങ്കളാഴ്ച വിക്ഷേപണത്തിനിടെ ഗതിമാറിപ്പോയ ഐ.എസ്.ആർ.ഒ.യുടെ പി.എസ്.എൽ.വി.സി.62 റോക്കറ്റിൽ ഘടിപ്പിച്ച് ബഹിരാകാശത്തേക്ക് അയച്ച 16 ഉപഗ്രഹങ്ങളും ലക്ഷ്യം തെറ്റി തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചെങ്കിലും അതിൽ ഒരു ഉപഗ്രഹം ഭൂമിയിലേക്ക് ഡേറ്റ കൈമാറിയെന്ന് വിവരം.

സ്പാനിഷ് സ്റ്റാർട്ട് അപ്പ് ഓർബിവൽ പാഡിഗ്രാം നിർമ്മിച്ച ഭൗമോപരിതലത്തിൽ നിന്നു തിരികെയെത്തുന്ന റി എൻട്രി വെഹിക്കിളായ എസ്ട്രൽ കിഡ് (കിഡ് കാപ്സ്യൂൾ) ആണ് ടെലിമെട്രി സന്ദേശങ്ങൾ നൽകിയത്.കടലിൽ വീഴുന്നതിന് മുമ്പ് 190സെക്കൻഡുകളാണ് ഇത് ആക്ടിവേറ്റായി സന്ദേശങ്ങൾ കൈമാറിയത്.വിക്ഷേപണത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചുവരുകയായിരുന്നു ഇതിന്റെ ദൗത്യം. പൂർണ്ണമായും പ്രവർത്തിച്ചില്ലെങ്കിലും നിശ്ചിതസമയത്ത് പ്രവർത്തനസജ്ജമാകുകയും വിവരങ്ങൾ കൈമാറുകയും ചെയ്ത കിഡ് കാപ്സ്യൂൾ ഉപഗ്രഹം വൻ വിജയമായിരുന്നുവെന്ന് സ്പാനിഷ് കമ്പനി അവകാശപ്പെട്ടു. ഒരു ഫുട്ബോളിന്റെ മാത്രം വലിപ്പവും 25കിലോഗ്രാം ഭാരവുമുള്ള ഉപഗ്രഹമായിരുന്നു ഇത്.