ആരോഗ്യ വകുപ്പിന് പുതിയ വെബ് പോർട്ടൽ
Thursday 15 January 2026 12:35 AM IST
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആധികാരിക വിവരങ്ങൾ പങ്കുവെയ്ക്കാൻ പുതിയ ഔദ്യോഗിക വെബ് പോർട്ടൽ സജ്ജമായി. മന്ത്രി വീണാ ജോർജ് വെബ് പോർട്ടൽ ലോഞ്ച് ചെയ്തു. പോർട്ടലിന്റെ വിലാസം health.kerala.gov.in. ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകൾ,30 സ്ഥാപനങ്ങൾ എന്നിവയുടെ വെബ്‌സൈറ്റുകളെക്കൂടി കോർത്തിണക്കിയാണ് പോർട്ടൽ ഒരുക്കിയിരിക്കുന്നത്. സിഡിറ്റാണ് പോർട്ടൽ വികസിപ്പിച്ചത്. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങൾ,പ്രവർത്തങ്ങൾ,വിവരങ്ങൾ,ബോധവത്കരണ സന്ദേശങ്ങൾ തുടങ്ങിയവ പോർട്ടിലിൽ ലഭ്യമാകും.