പി.എസ്.സിയിൽ ബ്ലോക്ക് ചെയിൻ സംവിധാനം: ഉദ്ഘാടനം ഇന്ന്
Thursday 15 January 2026 12:36 AM IST
തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മിഷൻ ഡിജിറ്റൽ സർവകലാശാലയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ബ്ലോക്ക് ചെയിൻ സംവിധാനത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പി.എസ്.സി ചെയർമാൻ ഡോ.എം.ആർ ബൈജു അദ്ധ്യക്ഷത വഹിക്കും. ഡിജിറ്റൽ സർവകലാശാല ഡീൻ (അക്കാഡമി) ഡോ. എസ്. അഷറഫ് റിപ്പോർട്ട് അവതരിപ്പിക്കും. മേയർ വി.വി.രാജേഷ്,ഡോ. ശശി തരൂർ എം.പി,വി.കെ പ്രശാന്ത് എം.എൽ.എ,ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്,കമ്മിഷനംഗങ്ങളായ എസ്.എ സെയ്ഫ്,വി.ടി.കെ അബ്ദുൽ സമദ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി,ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്,ജില്ലാ കളക്ടർ അനുകുമാരി,കൗൺസിലർ രേഷ്മ സി എന്നിവർ സംസാരിക്കും.