അയ്യപ്പ ജ്യോതി തെളിച്ച് ബി.ജെ.പി
Thursday 15 January 2026 12:39 AM IST
കൊല്ലം: ശബരിമലയിൽ നടന്ന സ്വർണക്കൊള്ളയിലെ കോൺഗ്രസ്- സി.പി.എം അവിശുദ്ധ ബന്ധം ഭക്തമനസുകളിൽ ഏൽപിച്ച മുറിവ് ഒരു കാലത്തും മായ്ക്കാനാവത്തതാണന്ന് ബി.ജെ.പി വെസറ്റ് ജില്ലാ അദ്ധ്യക്ഷൻ എസ് പ്രശാന്ത് പറഞ്ഞു. ശക്തികുളങ്ങരയിൽ നടന്ന അയ്യപ്പ ജ്യോതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ബി ശ്രീലാൽ, മണ്ഡലം പ്രസിഡന്റ് ഗോപകുമാർ അയോദ്ധ്യ,ഏരിയ പ്രസിഡന്റ് ശ്യാംകുമാർ, കൗൺസിലർ ഷിജി.എസ്.പ്രമോദ്, മണ്ഡലം ജനറൽ സെക്രട്ടറി രാജു പിള്ള, വൈസ് പ്രസിഡന്റ് രാജീവ് മൂത്തേഴം, ട്രഷറർ രതീഷ് കൈപ്പള്ളിൽ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ജി. ഉദയകുമാർ, ബിജെപി നേതാക്കളായ രവീന്ദ്രൻ, ബിജു ബാഹുലേയൻ, കാവനാട് രാജീവ്, സുഭാഷ്, ചന്ദ്രരാജൻ, ജോർജ്, ശ്യാമു എന്നിവർ നേതൃത്വം നൽകി.