കേരള സർവകലാശാല
പരീക്ഷാഫലം
ജൂണിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ.എൽ.ബി/ബി.കോം എൽ.എൽ.ബി/ബി.ബി.എ എൽ.എൽ.ബി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.ബി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഫെബ്രുവരിയിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ബി.എ/ബികോം/ബി.ബി.എ എൽ.എൽ.ബി ബിരുദ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബികോം പരീക്ഷയുടെ പ്രാക്ടിക്കൽ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എഡ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 24 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ-3 സെക്ഷനിൽ ഹാജരാകണം.
എം.ജി സർവകലാശാല
വൈവ വോസി എം.എ സോഷ്യോളജി അവസാന സ്പെഷ്യൽ മേഴ്സി ചാൻസ് (2001ന് മുമ്പുള്ള അഡ്മിഷനുകൾ റഗുലർ,2002 ന് മുമ്പുള്ള അഡ്മിഷനുകൾ പ്രൈവറ്റ്) സെമസ്റ്റർ/ആനുവൽ സ്കീം ജനുവരി 2025 പരീക്ഷയുടെ വൈവ വോസി പരീക്ഷകൾ 19 ന് നടക്കും.
പരീക്ഷാ തീയതി ജനുവരി 23 ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി ഡാറ്റാ അനലിറ്റിക്സ് പരീക്ഷ 17ന് നടക്കും.
പ്രാക്ടിക്കൽ മൂന്നാം സെമസ്റ്റർ ബി.വോക് ലോജിസ്റ്റിക്സ് മാനേജ്മെന്റ് (2024 അഡ്മിഷൻ റഗുലർ,2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്,2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്,2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) നവംബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ 20 മുതൽ നടക്കും