ജില്ലാ പ്രവർത്തക സമ്മേളനം
Thursday 15 January 2026 12:41 AM IST
കൊല്ലം: കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ പ്രവർത്തക സമ്മേളനവും ഡയറി പ്രകാശനവും കൊട്ടാരക്കര മുൻ എം.എൽ.എ അഡ്വ. പി. ഐഷാപോറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കെ. മധുലാൽ അദ്ധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച മാത്തുണ്ണിത്തരകൻ, സന്തോഷ് കുളങ്ങര എന്നിവരെ യോഗത്തിൽ ആദരിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ ജി. അജയകുമാർ, കെ.ബി. ഫിറോസ് അലി, സി. പുഷ്പാകരൻ, ബി. അനിൽകുമാർ, കെ.ജി. തോമസ്, ജയശ്രീ എസ് പിള്ള, എസ്.പി. സുവർണ, സൂസൻ വർഗീസ്, ആറ്റുവാശ്ശേരി തുളസീധരൻ, ഡി. സുരേഷ് കുമാർ, സതീഷ് കുമാർ. എസ്, കെ.പി. ജയൻ, റെജിമോൻ വർഗീസ്, വിനായക തുടങ്ങിയവർ സംസാരിച്ചു.