ജനപ്രതിനിധികൾക്ക് പൗരസ്വീകരണം
Thursday 15 January 2026 12:43 AM IST
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതുതായി ഭരണസാരഥ്യം ഏറ്റെടുത്ത സ്ഥാപനാദ്ധ്യക്ഷർക്കും ഭരണസമിതി അംഗങ്ങൾക്കും ചാത്തന്നൂർ സിറ്റിസൺസ് ഫാറം പൗരസ്വീകരണം ഒരുക്കുന്നു. പരവൂർ മുനിസിപ്പൽ ചെയർമാൻ ജയലാൽ ഉണ്ണിത്താൻ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സുശീല ദേവി, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. മഹേശ്വരി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ. ദിലീപ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശാറാണി, വാർഡ് മെമ്പർ ഗീതാ ജോൺ എന്നിവർക്കാണ് ഒന്നാംഘട്ട സ്വീകരണം. 19ന് രാവിലെ 10 ന് ചാത്തന്നൂർ ഇസ്യാൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സിറ്റിസൺസ് ഫാറം പ്രസിഡന്റ് ജി ദിവാകരൻ അദ്ധ്യക്ഷത വഹിക്കും