സമര പ്രഖ്യാപന കൺവെൻഷൻ

Thursday 15 January 2026 12:51 AM IST
സമര പ്രഖ്യാപന കൺവെൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ എം. എസ്‌.സുഗൈതാ കുമാരി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അദ്ധ്യാപക സർവീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരും ജീവനക്കാരും 22ന് സമരചങ്ങല തീർക്കുന്നു.

ജില്ലയിൽ നടത്തുന്ന സമര ചങ്ങല വിജയിപ്പിക്കാൻ ആവശ്യമായ കാര്യങ്ങൾ ആലോചിക്കുന്നതിന് വേണ്ടിയുള്ള സമര പ്രഖ്യാപന കൺവെൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ എം. എസ്‌.സുഗൈത കുമാരി ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ കൊല്ലം ജില്ലാ കമ്മിറ്റി ഹാളിൽ നടന്ന യോഗത്തിൽ എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ്‌ കെ. സജീവ് കുമാർ അദ്ധ്യക്ഷനായി.സമര സമിതി കൺവീനർ കെ. വിനോദ്, കെ.ജി.എഫ്.ഒ സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്‌.ജി. സുമേഷ്,ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി.ശശിധരൻ പിള്ള,ജില്ലാ പ്രസിഡന്റ്‌ സതീഷ് കെ.ഡാനിയേൽ,കെ.ജി.എഫ്.ഒ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി.സിനിൽകുമാർ,ഡി.സതീഷ് കുമാർ,കെ.ജി.എഫ്.ഒ ജില്ലാ പ്രസിഡന്റ് ആര്യാ സുലോചനൻ ജില്ലാ സെക്രട്ടറി കെ.വി ബിനോയ്,ജില്ലാ ട്രഷറർ കെ.ജയകുമാർ,ജോയിന്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ എസ്‌. ജൂനിത,ആർ.അനി,ജോയിന്റ് സെക്രട്ടറിമാരായ എം.മനോജ്‌,എം.ജി.പത്മ കുമാർ,എന്നിവർ പങ്കെടുത്തു.