വായു മലിനീകരണം: ഇന്ത്യൻ ഓപ്പണിൽ നിന്ന് പിന്മാറി മൂന്നാം റാങ്കുകാരൻ
ന്യൂഡൽഹി: ഡൽഹിയിലെ കനത്ത വായു മലിനീകരണം ചൂണ്ടിക്കട്ടി ഇന്ത്യ ഓപ്പൺ സൂപ്പർ 750 ബാഡ്‌മിന്റൺ ടൂർണമെന്റിൽ പിന്മാറി ലോക റാങ്കിംഗിലെ മൂന്നാം സ്ഥാനക്കാരനായ ഡെൻമാർക്കിന്റഎ ആൻഡേഴ്‌സ് ആന്റൻസൺ. തുടർച്ചയായ മൂന്നാം തവണയാണ് ഡൽഹിയിലെ വായു മലിനീകരണം ചൂണ്ടിക്കാട്ടി ആന്റൺസൺ ഇന്ത്യ ഓപ്പണിൽ നിന്ന് പിന്മാറുന്നത്. നിലവിലെ അവസ്ഥയിൽ ബാഡ്‌മിന്റൺ ടൂർണമെന്റ് നടത്താൻ പറ്റിയ സ്ഥലമാണ് ഡൽഹിയെന്ന് കരുതുന്നില്ലെന്ന് ആന്റൺസൺ സാമൂഹ്യമാദ്ധ്യമത്തിൽ കുറിച്ചു. ടൂർണമെന്റിൽ നിന്ന് പിന്മാറിയതിന് ലോക ബാഡ്‌മിന്റൺ ഫെഡറേഷൻ ആന്റൺസണ് 5000 ഡോളർ പിഴയിട്ടു.
നേരത്തേ ഡാനിഷ് വനിതാ താരം മിയ ബ്ലിച്ച് ഫെൽറ്റ് അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി സംഘാടകരെ രൂക്ഷമായി വിമർശിച്ചിരുന്നു. തണുപ്പിനെ പ്രരോധിക്കാൻ മതിയായ സംവിധാനങ്ങളില്ലെന്നും വാം അപ്പ്
കോർട്ടിൽ മുഴുവൻ പക്ഷികളും അവയുടെ കാഷ്ഠവുമാണെന്ന് മിയ ആരോപിച്ചു.
സിന്ധു പുറത്ത്
ഇന്ത്യ ഓപ്പൺ വനിതാ സിംഗിൾസിൽ ഇന്ത്യൻ സൂപ്പർ താരം പി.വി സിന്ധു ആദ്യ റൗണ്ടിൽ പുറത്തായി. വിയറ്റ്‌നാമിന്റെ തുയി ലിൻ ഗുയൻ ആണ് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ സിന്ധ(ുവിനെ തോൽപ്പിച്ചത്, വനിതാ സിംഗിൾസിൽ മാൾവിക ബൻസോദും പുരുഷ സിംഗിൾസിൽ കെ.ശ്രീകാന്തും മലയാളിതാരം എച്ച്.എസ് പ്രണോയ്‌യും ആദ്യ റൗണ്ടിൽ ജയിച്ചു.