നടനവൈഭവം നിറഞ്ഞ് സ്വാഗത ഗാനം

Thursday 15 January 2026 11:02 AM IST

തൃശൂർ: മലയാളത്തിന്റെ കലാമഹിമ വിളിച്ചോതി ഉദ്ഘാടന വേദിയിൽ കലാമണ്ഡലത്തിന്റെ സ്വാഗതഗാനം. കേരള കലാമണ്ഡത്തിലെ പ്ലസ് വൺ,പ്ലസ് ടു വിദ്യാർത്ഥികൾ സ്വാഗത ഗാനത്തിന് നൃത്തച്ചുവടുകൾ വച്ചു. മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, തുള്ളൽ, കൂടിയാട്ടം മത്സരാർഥികളും ഗാനത്തിന് ചുവടുവച്ചു. നൃത്തവിഭാഗം മേധാവി ഡോ.രജിതാ രവി, അദ്ധ്യാപകരായ കലാമണ്ഡലം ലതിക, കലാമണ്ഡലം പൂജ, കലാമണ്ഡലം വീണ, കലാക്ഷേത്ര രേവതി, ഡോ. വിദ്യാ റാണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ബി.കെ ഹരിനാരായണന്റെ വരികൾക്ക് മണികണ്ഠൻ അയ്യപ്പൻ സംഗീതം നൽകി. കലാമണ്ഡലം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനികളായ ആർച്ച ശശികുമാർ, അനന്യ ഗോപൻ, സാന്ദ്ര ഉണ്ണി, നവമി കൃഷ്ണ, വി.പി. വിശ്വപ്രിയ, ടി.വൈഗ, കൃഷ്ണാജ്ഞന സുരേഷ്, എസ്.ആർ. വൃന്ദ, നിരഞ്ജന ബേബി, എ. ലക്ഷ്മി, എം.പി. അഭിന,കെ.ടി. അളക നന്ദ, ശിവപ്രിയ ബി.നായർ, വി. കൃഷ്ണശ്രീ, പാർവതി ഷാജു, ടി.പി. അനുശ്രീ, സി. ബി.കൃഷ്ണകൃപ, എസ്.ആദിത്യ, അർഷ ഹസീബ്, കെ.ഋതുനന്ദ, സി.ആർ. ആദിലക്ഷ്മി, കെ. വൈഷ്ണ, പി.ആർ. ഗൗരി, സാരംഗി സന്തോഷ്‌കുമാർ, ആവണി. കെ. ദിലീപ്, പി. വി. ഗൗരിനന്ദ . ടി. വി. രഞ്ജിനി, മാളവിക ശ്രീകുമാർ, ബി.ബി. അവന്തികകൃഷ്ണ, ഇ.എസ്. ശ്വേത ലക്ഷ്മി, കെ. എസ്. ആര്യ,എ. അക്ഷയ, ദുർഗ രമേശ് എന്നിവരാണ് സ്വാഗത നൃത്തം അവതരിപ്പിച്ചത്.