പണിയനൃത്തത്തിൽ മിന്നുംപ്രകടനം

Thursday 15 January 2026 11:08 AM IST

​തൃശൂർ: വർണങ്ങളെന്നും അന്യമായ ആദിവാസിക്കുട്ടികൾ കൗമാര കലാമേളയിൽ നടത്തിയത് മിന്നുംപ്രകടനം. പണിയരുടെ തനത് കലാരൂപമായ പണിയ നൃത്തം എച്ച്.എസ്.എസ് വിഭാഗത്തിലെ രണ്ട് ടീമുകളിൽ ഭൂരിഭാഗവും ആദിവാസി കുട്ടിക്കലാകാരൻമാരായിരുന്നു. വയനാട് സർവോദയം സ്‌കൂളിലെ പണിയനൃത്ത സംഘത്തിലെ 12ൽ പത്ത് പേരും പണിയ വിഭാഗക്കാരാണ്. കാസർകോട് മാലോത്ത് കസബ ജി.എച്ച്.എസ്.എസ് സ്‌കൂളിന്റെ പണിയനൃത്തം അവതരിപ്പിച്ച ടീമിലെ 12 കുട്ടികളും ആദിവാസി വിഭാഗത്തിലുള്ളവരാണ്. ഹയർ സെക്കൻഡറി വിഭാഗം പണിയനൃത്തം അവതരിപ്പിച്ച 17 ടീമുകൾക്കും എ ഗ്രേഡ് ലഭിച്ചു.