മേളപ്പെരുക്കം തീർത്ത് കിഴക്കൂട്ടും ചെറുശ്ശേരിയും

Thursday 15 January 2026 11:33 AM IST

​​​​​​തൃശൂർ: കലോത്സവത്തിന്റെ തീരശീല ഉയരും മുമ്പ് വടക്കുംനാഥന്റെ കിഴക്കെ ഗോപൂര വഴിയിൽ പാണ്ടിയുടെ പെരുക്കം തീർത്ത് കിഴക്കൂട്ടും ചെറുശ്ശേരിയും. പാറമേക്കാവിന്റെ മേള പ്രമാണി കിഴക്കൂട്ട് അനിയൻ മാരാരും തിരുവമ്പാടിയുടെ മേളനായകൻ ചെറുശ്ശേരി കുട്ടൻ മാരാരും ഉരുട്ടു ചെണ്ടയിൽ പാണ്ടിയിൽ കൊട്ടിക്കയറിപ്പോൾ കലോത്സവ നഗരി പൂര നഗരിയായി. വീക്കം ചെണ്ടയിൽ പെരുവനം ഗോപാലകൃഷ്ണൻ, താളത്തിന് ഏഷ്യാഡ് ശശി, കൊമ്പിന് മച്ചാട് മണികണ്ഠൻ, കുഴലിന് വെളപ്പായ നന്ദനും പ്രമാണിമാരായി.

വർണ്ണങ്ങളുടെ നീരാട്ട്

മേളത്തിന് ഒപ്പം 64 കുടകൾ ഉയർത്തി കലാനഗരി വർണ്ണത്തിലാറാടി. തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിന് കലോത്സവ നഗരി സാക്ഷിയായി. പാറമേക്കാവ്,തിരുവമ്പാടി, പൂരം പ്രദർശന കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലായിരുന്നു മേളവും കുടമാറ്റവും.