പറവൂർ ഡിപ്പോയിൽ മൂന്ന് പുതിയബസ്
Friday 16 January 2026 1:51 AM IST
പറവൂർ: വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവിലുള്ള കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ സർവീസ് നടത്തുന്നതിന് കെ.എസ്.ആർ.ടി.സി പറവൂർ ഡിപ്പോയിൽ മൂന്ന് പുതിയ ബസുകൾ അനുവദിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ആവശ്യപ്രകാരമാണ് രണ്ട് വലിയ ബസുകളും ഒരു ചെറിയ ബസും അനുവദിച്ചത്. പറവൂരിൽനിന്നുള്ള കെ.എസ്.ആർ.ടി.സിയുടെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള സർവീസുകൾക്ക് നല്ല തിരക്കാണ്. ബസുകൾ പഴയതായതിനാൽ യാത്രാസുരക്ഷിതത്വം കുറവാണെന്നാണ് യാത്രക്കാരുടെ പരാതിയുണ്ടായിരുന്നത്. ശബരിമല തിരക്ക് കഴിഞ്ഞാൽ മൂന്ന് ബസുകളും പറവൂർ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർക്ക് കൈമാറുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു.