തോമസ് കുതിരവട്ടം അനുസ്മരണം

Friday 16 January 2026 12:09 AM IST
തോമസ്

കൊച്ചി: മുൻ എം.പിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന തോമസ് കുതിരവട്ടത്തെ നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോർജ് ഷൈനിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.എൻ. ഗിരി, അഡ്വക്കറ്റ് ജോണി കെ. ജോൺ, ഭാരവാഹികളായ പി.എസ്. ചന്ദ്രശേഖരൻ നായർ, പി.എ. റഹീം, എം.ജെ. മാത്യു, വി.എസ്. സനൽകുമാർ, സൈനബ പൊന്നാരിമംഗലം,ജേക്കബ് ഫിലിപ്പ്, ജിൻസി ജേക്കബ്, വിഎസ് ബാഹുലേയൻ എന്നിവർ പ്രസംഗിച്ചു.