ദേശീയ യുവജന ദിനത്തിൽ 'ലീഡ് വിത്ത് ചെയർമാൻ' പരിപാടി സംഘടിപ്പിച്ചു

Friday 16 January 2026 12:14 AM IST
d

കോട്ടക്കൽ : ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കോട്ടക്കൽ നഗരസഭയിലെ യുവജന സംഘടന പ്രതിനിധികളുമായി നഗരസഭ ചെയർമാൻ സംവദിക്കുന്ന 'ലീഡ് വിത്ത് ചെയർമാൻ ' പരിപാടി സംഘടിപ്പിച്ചു. കോട്ടക്കലിന്റെ വ്യാപാര, രാഷ്ട്രീയ, മത, സാംസ്‌കാരിക സംഘടനകളിൽ നിന്നുള്ള പ്രത്യേകം ക്ഷണിച്ച അൻപതോളം യുവജന നേതാക്കളാണ് പരിപാടിയിൽ പങ്കെടുത്തത്. വലിയപറമ്പ് മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. നഗരസഭ കൗൺസിലർമാരായ സുലൈമാൻ പാറമ്മൽ, സി.കെ മുഹമ്മദ് ഇർഷാദ്, ഒ.പി ഹനീഫ, അൻവർ മണ്ടായപ്പുറം, ടി.പി ഇബ്രാഹിം കുട്ടി, കറുമണ്ണിൽ സുബൈദ, നാസർ തയ്യിൽ, അഡ്വ.ഷിബിലി, യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹി കെ.എം.ഖലീൽ, മുനിസിപ്പൽ ലീഗ് ഭാരവാഹി കറുമണ്ണിൽ കുഞ്ഞിപ്പ, ജിസ്മിത്ത് തുടങ്ങിയവർ സംബന്ധിച്ചു.