കുറ്റിപ്പുറം  പഞ്ചായത്തിലെ നടുവട്ടം ജി.എൽ. പി.സ്‌കൂൾ നടപ്പാത ഉദ്ഘാടനം ചെയ്തു

Friday 16 January 2026 12:18 AM IST
എം.എൽ.എ ഫണ്ടിൽ നിന്ന് നവീകരിച്ച കുറ്റിപ്പുറം പഞ്ചായത്തിലെ നടുവട്ടം ജി.എൽ. പി.സ്‌കൂൾ നടപ്പാത പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോട്ടക്കൽ:കുറ്റിപ്പുറം പഞ്ചായത്തിലെ നടുവട്ടം ജി.എൽ. പി.സ്‌കൂൾ നടപ്പാത പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. എം.എൽ. എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ വസീമ വേളേരി, വൈസ് പ്രസിഡന്റ് റിജിത ഷലീജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷ്റഫ് രാങ്ങാട്ടൂർ, വാർഡ് മെമ്പർ എൻ.പി ദാമോധരൻ , ആഷിക് കൊളത്തോൾ , ഹമീദ് ചോലക്കൽ ,സൈതലവി കുറുവയിൽ ,സജാദ് പരുത്തിപ്ര ,ഹമീദ് കൊളത്തോൾ ,ഗഫൂർ കിഴക്കുമ്പാട്ട് ,റഷീദ് കിഴക്കുമ്പാട്ട് , ഗോപാലൻ ,അലി തൈക്കാട്ടിൽ ,തൊട്ടിയിൽ കുട്ടിപ്പ ,കെ ടി കാദർ ,ചെമ്മല കുഞ്ഞാണി ,സ്‌കൂൾ അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു