കെ.എം.എ മാനേജ്‌മെന്റ് കൺവെൻഷന് തുടക്കം

Friday 16 January 2026 12:21 AM IST
കേരള മാനേജ്‌മെമെന്റ് അസോസിയേഷൻ വാർഷിക മാനേജ്‌മെന്റ് കൺവൻഷൻ യു.എൻ മുൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ കുമരേശ് സി. മിശ്ര ഉദ്ഘാടനം ചെയ്യുന്നു. കെ. അനിൽ വർമ, കെ. ഹരികുമാർ, ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, മധു എസ്. നായർ, വേണുഗോപാൽ സി. ഗോവിന്ദ്, വിനോദ് തരകൻ, അൽജിയേഴ്‌സ് ഖാലിദ് എന്നിവർ സമീപം

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ 43-ാമത് വാർഷിക മാനേജ്‌മെന്റ് കൺവെൻഷൻ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഹാബിറ്റാറ്റ് 3 യു.എൻ മുൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ കുമരേശ് സി. മിശ്ര ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് (മുത്തൂറ്റ് ഫിനാൻസ് ), സി.ജെ ജോർജ് (ജിയോജിത്), മധു എസ്. നായർ (കൊച്ചിൻ ഷിപ്പ്‌യാർഡ്), എം.പി അഹമ്മദ് (മലബാർ ഗ്രൂപ്പ്) എന്നിവരെ ആദരിച്ചു. കെ.എം.എ പ്രസിഡന്റ് കെ. ഹരികുമാർ അദ്ധ്യക്ഷനായി. വിനോദ് തരകൻ,​ അൽജിയേഴ്‌സ് ഖാലിദ്,​ കെ. അനിൽ വർമ എന്നിവർ സംസാരിച്ചു.