ജ്യോതി തെളിയിച്ചു
Friday 16 January 2026 12:22 AM IST
താനൂർ : ശബരിമല കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപി. ശോഭ പറമ്പ് ക്ഷേത്ര പരിസരത്ത് ജ്യോതി തെളിയിച്ചു. ബിജെപി വക്താവ് ശങ്കു ടി. ദാസ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി വെസ്റ്റ് ജില്ല അദ്ധ്യക്ഷ ദീപ പുഴയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി താനൂർ മണ്ഡലം പ്രസിഡന്റ് സി. പ്രവീൺ, യുവമോർച്ച മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡന്റ് ടി.വി. അഭിലാഷ് , ന്യൂനപക്ഷ മോർച്ച വെസ്റ്റ് ജില്ല അദ്ധ്യക്ഷൻ ഹുസൈൻ വരിക്കോട്ടിൽ, സംസ്ഥാന സമിതി അംഗം ഗീത മാധവൻ, സംസ്ഥാന കൗൺസിൽ അംഗം ടി. ഹരിദാസ്, ജില്ല സെക്രട്ടറി കെ. പ്രിയേഷ് എന്നിവർ സംസാരിച്ചു.