കെ പി ഫസൽ അനുസ്മരണം നടത്തി

Friday 16 January 2026 12:26 AM IST
D

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിന്റെ സായംപ്രഭാ അംഗമായിരുന്ന കെ.പി. ഫസൽ അനുസ്മരണ യോഗം സായംപ്രഭ ഹോമിൽ സംഘടിപ്പിച്ചു. സായംപ്രഭാ ഹോം നിലവിൽ വന്ന സമയത്ത് അദ്ദേഹം പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ നാസർ എന്ന കുഞ്ഞുട്ടി, വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.കെ.സബ്ന ഇബ്രാഹിം, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാദിഖ് കോടിയാട്ട്, മെമ്പർ സക്കീന തൂമ്പിൽ പഞ്ചായത്ത് സെക്രട്ടറി ലക്ഷ്മി, സബിത, എ.കെ.ഇബ്രാഹീം, സായംപ്രഭാ അംഗങ്ങളായ എം.അബൂബക്കർ, ഭാസ്‌കരൻ, ശ്രീകുമാർ, യു.ചന്ദ്രൻ, രവീന്ദ്രൻ തുടങ്ങിയവരും ചടങ്ങിൽസംസാരിച്ചു.