താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി
Friday 16 January 2026 1:27 AM IST
കൊച്ചി: ശബരിമല സ്വർണക്കടത്ത്, പി.എസ്.സി പിൻവാതിൽ നിയമന വിഷയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. എറണാകുളം മഹാരാജാസ് കോളേജിനു മുന്നിൽ പൊലീസ് ബാരിക്കേഡ് ഭേദിച്ച് മുന്നോട്ട് നീങ്ങാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി ജിൻഷാദ് ജിന്നാസ്, സ്വാതിഷ് സത്യൻ, അബ്ദുൽ റഷീദ്, വിഷ്ണു പ്രദീപ്, ഷാരോൺ പനക്കൽ, പി.എ. നോബൽ കുമാർ, സഞ്ജയ് ജെയിംസ്,അനൂപ് ഇട്ടൻ, എബിൻ പൊങ്ങനത്തിൽ തുടങ്ങിയവർ സംസാരിച്ചു.