ആർ.എസ്.എസ് കാര്യാലയം സന്ദർശിച്ചു
Friday 16 January 2026 12:34 AM IST
കൊച്ചി: ആർ.എസ്.എസിന്റെ എളമക്കരയിലുള്ള സംസ്ഥാന കാര്യാലയം (മാധവ നിവാസ് ) തിരുവനന്തപുരം മേയർ വി.വി. രാജേഷ് സന്ദർശിച്ചു. മേയറായതിനുശേഷം ആദ്യമായി സംസ്ഥാന കാര്യാലയത്തിൽ എത്തിയ അദ്ദേഹം ആർ.എസ്.എസ് സ്ഥാപകൻ ഡോ. ഹെഡ്‌ഗേവാറിന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തി. ആർ.എസ്.എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദർശൻ, സീമാ ജാഗരണ മഞ്ച് ദേശീയ സംയോജകൻ എ. ഗോപാലകൃഷ്ണൻ എന്നിവർ സ്വീകരിച്ചു. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന. സെക്രട്ടറിമാരായ അഡ്വ. എസ്. സജി, ശ്രീക്കുട്ടൻ തുങ്ങത്തിൽ, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോൻ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.