മെഡിക്കൽ ഓഫീസർ നിയമനം

Thursday 15 January 2026 10:25 PM IST

പത്തനംതിട്ട: മഹാത്മാഗാന്ധി സർവകലാശാല ഹെൽത്ത് സെന്ററിൽ മെഡിക്കൽ ഓഫീസറുടെ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എംബിബിഎസും മെഡിക്കൽ കൗൺസിലിന്റെ അംഗീകാരവുമുള്ള ഡോക്ടർമരെയാണ് പരിഗണിക്കുന്നത്. വിരമിച്ചവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ ബയോഡേറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സക്ഷ്യപ്പെടുത്തിയ പകർപ്പുകളും soada3@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. പ്രായപരിധി 2026 ജനുവരി ഒന്നിന് 65 വയസ് കവിയരുത്. പ്രതിമാസ വേതനം 50000 രൂപ. ജനുവരി 20 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ04812733240