കോഴ്സ് മെന്റർ; അപേക്ഷ ക്ഷണിച്ചു

Thursday 15 January 2026 10:27 PM IST

പത്തനംതിട്ട: മഹാത്മാ ഗാന്ധി സർവകലാശാലയിലെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷനിൽ ബിഎ പൊളിറ്റിക്കൽ സയൻസ്(1) ബിബിഎ (1) എംഎ എക്കണോമിക്സ് (1) എന്നീ ഓൺലൈൻ പ്രോഗ്രാമുകളുടെ കോഴ്സ് മെന്റർ എന്ന താൽക്കാലിക തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, യു.ജി.സി/സി.എസ്.ഐ.ആർനെറ്റ് അല്ലെങ്കിൽ പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2026 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.