വേദികൾ മാറിയിട്ടും തളരാതെ
Friday 16 January 2026 12:27 AM IST
തൃശൂർ: ഓരോ വർഷവും കലോത്സവത്തിന്റെ വേദികൾ മാറുന്നു, പക്ഷെ ഹെമിൻ സിഷയുടെ കൈയിലെ 'എ' ഗ്രേഡ് തിളക്കത്തിന് മാറ്റമില്ല. ഇശലുകളുടെയും രാഗങ്ങളുടെയും ലോകത്ത് വിജയങ്ങൾ ശീലമാക്കിയ ഈ വയനാട്ടുകാരി ഇക്കുറിയും മിന്നും നേട്ടമൊരുക്കി. ഗസൽ ആലാപനത്തിലും മാപ്പിളപ്പാട്ടിലും തുടർച്ചയായ നാലാം വർഷവും ഒപ്പനയിൽ തുടർച്ചയായി മൂന്നാം വർഷവും എ ഗ്രേഡ് നേടി. വയനാട് പിണങ്ങോട് ഡബ്ള്യു.ഒ.എച്ച്.എസ്.എസിലെ പ്ളസ് ടു സയൻസ് വിദ്യാർത്ഥിനിയാണ്. ഇതേ സ്കൂളിലെ പ്രഥമാദ്ധ്യാപകൻ അബ്ദുൾ സലാമിന്റെയും തരിയോട് ജി.എച്ച്.എസ് അദ്ധ്യാപിക മറിയം മെഹമൂദിന്റെയും മകളാണ്.