അന്നദാനം

Thursday 15 January 2026 10:29 PM IST

ചെങ്ങന്നൂർ : മകരവിളക്ക് ദർശിച്ച് മലയിറങ്ങി ചെങ്ങന്നൂരിൽ എത്തിയ അയ്യപ്പന്മാർക്ക് ബി എം എസ് ചെങ്ങന്നൂർ ടാക്സി യുണിറ്റ് നടത്തിയ അന്നദാനം ആശ്വാസമായി. റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ വഴിപാട് ബി എം എസ് മേഖല പ്രസിഡന്റ് കെ സദാശിവൻ പിള്ള ഉദ്‌ഘാടനം ചെയ്തു. ജില്ലാ ജോ സെക്രട്ടറിമാരായ മധു കരിപ്പാലിൽ ബി ദിലീപ്, യൂണിയൻ പ്രസിഡന്റ് ബിനുകുമാർ, സെക്രട്ടറി സോണി ഫിലിപ്പ്, അശോകൻ തുടങ്ങിയവർ പങ്കെടുത്തു.. കഴിഞ്ഞ അഞ്ചു വർഷമായി ബി എം എസ് ഈ അന്നദാനം നടത്തുന്നുണ്ട്.