പാലിയേറ്റീവ് ദിനാചരണം
Thursday 15 January 2026 10:32 PM IST
കോന്നി: ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പാലിയേറ്റീവ് ദിനാചരണം കെ യു ജനിഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റിവ് കെയർ ചെയർമാൻ എ. സുനിൽകുമാർ പാലിയേറ്റീവ് ദിന സന്ദേശം നൽകി. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം മികച്ച സോണലായ വള്ളിക്കോടിനെയും, മികച്ചവാളന്റിയർമാരായ ബിന്ദു വിജയൻ, സുജാത ബിജു എന്നിവരെയും ആദരിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ക്ഷേമശേഖർ, ബ്ലോക്ക് പഞ്ചായത്തംഗം പി.ഗീത,മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു പ്രദീപ്, സൊസൈറ്റി സെക്രട്ടറി കെ.എസ്. ശശികുമാർ, ജോയിന്റ് സെക്രട്ടറി ടി. രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.