തിമിര ശസ്ത്രക്രിയ

Thursday 15 January 2026 10:32 PM IST

വടശ്ശേരിക്കര:വടശ്ശേരിക്കര ശ്രീ അയ്യപ്പാ ഹോസ്പിറ്റലിൽ നവീകരിച്ച ഒപ്താൽമോളജി (നേത്രരോഗ) വിഭാഗത്തിന്റെ ഉദ്ഘാടനം വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഉഷ നിർവഹിച്ചു. വാർഡ് മെമ്പർമാരായ അജേഷ് മനപ്പാട്ട്, മഞ്ജു ജയരാജ്, ഡോ. സബിത എസ്., ആൻസൺ സാം ക്രിസ്റ്റി എന്നിവർ പങ്കെടുത്തു. പുതിയ വിഭാഗത്തിന്റെ പ്രവർത്തനത്തോടനുബന്ധിച്ച് വിപുലമായ ആനുകൂല്യങ്ങളാണ് ആശുപത്രി അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യ നേത്രപരിശോധനയും, ബി.പി.എൽ കാർഡ് അംഗങ്ങൾക്ക് തിമിര ശസ്ത്രക്രിയ സൗജന്യമായി നടത്താനുള്ള സൗകര്യവും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. നൂതന ചികിത്സാ സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന ഒപ്താൽമോളജി വിഭാഗം പ്രദേശത്തെ സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.