പ്രസംഗ മത്സരം

Thursday 15 January 2026 10:33 PM IST

തിരുവല്ല: മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനം തിരുവല്ല സെൻട്രൽ കൺവെൻഷന്റെ ഭാഗമായി ഭദ്രാസനത്തിലെ മുഴുവൻ ഇടവക അംഗങ്ങൾക്കും പങ്കെടുക്കാവുന്ന മാർ ഒസ്താത്തിയോസ് സ്മാരകപ്രസംഗമത്സരം 31ന് രാവിലെ 10മുതൽ തിരുവല്ല ബഥനി അരമനയിലെ മാർ ബസേലിയോസ് ജൂബിലി സെന്ററിൽ നടക്കും. ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗത്തിലാണ് മത്സരം. വിവരങ്ങൾക്ക് 9446066816, 9745080110 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി ഫാ. പ്രദീപ് വർക്കി വർഗീസ്, കൺവീനർ ഫാ. ടിജോ ജോർജ് തോമസ് എന്നിവർ അറിയിച്ചു. കൺവൻഷൻ പൊതുയോഗം ഇന്ന് 4ന് ജൂബിലി സെന്ററിൽ ചേരും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിക്കും. ട്രഷറാർ ജോ ഇലഞ്ഞിമൂട്ടിൽ ബഡ്ജറ്റ് അവതരിപ്പിക്കും.