ജപ്പാൻ ജ്വര പ്രതിരോധ കുത്തിവെപ്പ്
ഫറോക്ക്: ഒരു വയസ് മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്കായി ജപ്പാൻ മസ്തിഷ്ക്ക ജ്വര പ്രതിരോധ കുത്തിവെപ്പ് കാമ്പെയിൻ ഫറോക്ക് ഗവ. ഗണപത് ഹൈസ്കൂളിൽ ആരംഭിച്ചു. ഫറോക്ക് നഗരസഭ ഉപാദ്ധ്യക്ഷൻ ഷബീർ അലി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷാജി പറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. 15 വയസിന് താഴെയുള്ള കുട്ടികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണമെന്നും ശിശുരോഗ ചികിത്സാ വിദഗ്ധൻ ഡോ. എ. ഹബീബ് പറഞ്ഞു. സ്റ്റിവി, ഷീബ ടി, അനൂപ് വി, ശ്രീരഞ്ജ് എന്നിവർ പ്രസംഗിച്ചു. ഫെബ്രുവരി രണ്ടാം വാരത്തോടെ ഫറോക്ക് നഗരസഭയിലെ മുഴുവൻ കുട്ടികൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ ലാലു ജോൺസ് അറിയിച്ചു.