എക്സലൻസ് അവാർഡ് വിതരണം
Friday 16 January 2026 12:35 AM IST
കോഴിക്കോട്: സ്ട്രോകിനെതിരെ ബോധവത്കരണം നടത്തുന്ന സംഘടനയായ നിഖില ഫൗണ്ടേഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ, ജെ.ഡി.ടി പോളിടെക്നിക് കോളേജ് കോൺഫ്രൻസ് ഹാളിൽ എഡ്യൂക്കേഷൻ എക്സല്ൻസ് അവാർഡ് വിതരണം ചെയ്തു. എഴുത്തുകാരൻ മോഹനൻ പുതിയോട്ടിൽ ഉദ്‌ഘാടനം ചെയ്തു. ജെ.ഡി.ടി പോളിടെക്‌നിക് പ്രിൻസിപ്പൽ ഡോ മാനുവൽ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.ജിഷ്ണു അവാർഡ് ഏറ്റുവാങ്ങി. ഡോ ടി.പി മെഹറൂഫ് രാജ് ബോധവത്ക്കരണ ക്ലാസ് നടത്തി. ഇ. പ്രേമഗിരി, സിന്ധു സൈമൺ, പി റംല, ജിഷ്ണു കെ എന്നിവർ പ്രസംഗിച്ചു. ഷബാന മൻസൂർ സ്വാഗതവും ഷാജഹാൻ നടുവട്ടം നന്ദിയും പറഞ്ഞു.