ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
Friday 16 January 2026 12:36 AM IST
ബാലുശ്ശേരി: കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മാനസ ഗ്രാമത്തിൽ ഉപജീവനം പദ്ധതി നടപ്പിലാക്കാൻ ഫുഡ് ഫെസ്റ്റ് നടത്തി. കുട്ടികൾ വീടുകളിൽ നിന്നും വിഭവങ്ങൾ കൊണ്ട് വന്നാണ് ഫുഡ് ഫെസ്റ്റ് നടത്തിയത്. ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അജീഷ് ബക്കീത്താ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എൻ.എം നിഷേ, സ്റ്റാഫ് സെക്രട്ടറി നദീം നൗഷാദ്, സീനിയർ അസിസ്റ്റന്റ് മുഹമ്മദ്.സി. അച്ചിയത്ത്, ഹെഡ്മാസ്റ്റർ യൂസഫ് നടുവണ്ണൂർ, കെ.ആർ. ലിഷ, വേദ രാജീവ് എന്നിവർ പ്രസംഗിച്ചു.
.