പി.വി സന്തോഷ് അനുസ്മരണം

Friday 16 January 2026 12:37 AM IST
പടം : ചെക്യാട് സന്തോഷ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായ അനുസ്മരണ സംഗമം ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: ഡി.വൈ.എഫ്.ഐ ചെക്യാട് യൂണിറ്റ് പ്രസിഡന്റും സി.പി.എം പ്രവർത്തകനുമായിരുന്ന പി.വി സന്തോഷിന്റ 25ാമത് രക്തസാക്ഷി വാർഷിക ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രഭാതഭേരി, രക്തസാക്ഷി കുടീരത്തിൽ പുഷ്പാർച്ചന, പതാക ഉയർത്തൽ, പ്രകടനം, അനുസ്മരണ സംഗമം എന്നിവ സംഘടിപ്പിച്ചു. ചെക്യാട് സന്തോഷ് നഗറിൽ ചേർന്ന അനുസ്മരണ സംഗമം ഡി.വൈ.എഫ്.ഐ. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. വി.കെ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. പി.പി ചാത്തു, എ. മോഹൻദാസ്, കൂടത്താംകണ്ടി സുരേഷ്, കെ.പി പ്രദീഷ്, വി.കെ ഭാസ്കരൻ, എം. കുഞ്ഞിരാമൻ, കെ.പി കുമാരൻ പ്രസംഗിച്ചു.