കിടപ്പുരോഗികളെ സന്ദർശിച്ചു
Friday 16 January 2026 12:38 AM IST
കോഴിക്കോട്: പാലിയേറ്റിവ് വാരാചരണത്തോടനുബന്ധിച്ച് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ പരിധിയിലെ കിടപ്പുരോഗികളുടെ വീടുകളിൽ സന്ദർശനം നടത്തി. സാർവത്രിക പാലിയേറ്റിവ് പരിചരണ സംവിധാനം നടപ്പാക്കിയതിന്റെ ഭാഗമായി 22 വരെ നടക്കുന്ന വാരാചരണത്തിന്റെ ഭാഗമായാണ് സന്ദർശനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കിടപ്പുരോഗികളുടെ ഭവനങ്ങളിൽ സന്ദർശനം ആരംഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി.ടി പ്രസാദ്, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. വി.പി രാജേഷ്, ഡോ. സി.കെ ഷാജി, കെ.രവികുമാർ, കെ.ഹരിദാസ്, എം.എസ് വിഷ്ണു എന്നിവർ ഭവന സന്ദർശനത്തിൽ പങ്കാളികളായി.