ശബരിമല സംരക്ഷണ ജ്യോതി തെളിച്ചു

Thursday 15 January 2026 10:40 PM IST

തിരുവല്ല: ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയ സി.പി.എം നേതാക്കൾക്ക് സംരക്ഷണമൊരുക്കുന്ന പിണറായി സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് തിരുവല്ല ഈസ്റ്റ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ ജ്യോതി തെളിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ റോയ് തിരുമൂലപുരം അദ്ധ്യക്ഷനായി. ഡി.സി.സി നിർവാഹക സമിതിയംഗം വിശാഖ് വെൺപാല മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡന്റ്‌ എം.കെ.കാഞ്ചന, അഭിലാഷ് വെട്ടിക്കാടൻ, രാജേഷ് മലയിൽ, ലെജു സ്‌കറിയ, രതീഷ്, അലിം ഷാ, ബിബിൻ ജേക്കബ് എന്നിവർ സംസാരിച്ചു.