ജിയോ ഫിനാൻഷ്യൽ വരുമാനം ഇരട്ടിയായി

Friday 16 January 2026 12:50 AM IST

കൊച്ചി: ജിയോ ഫിനാൻഷ്യൽ സർവീസസ് മൂന്നാം ത്രൈമാസക്കാലയളവിൽ 269 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. കമ്പനിയുടെ വരുമാനം ഇക്കാലയളവിൽ രണ്ടിരട്ടി ഉയർന്ന് 901 കോടി രൂപയിലെത്തി. വായ്പാ വിതരണത്തിലും ആസ്തി മാനേജുമെന്റിലും മികച്ച പ്രകടനമാണ് കമ്പനി കാഴ്ചവച്ചത്. പ്രൊവിഷനിംഗിംന് മുൻപ് ലാഭം ഏഴ് ശതമാനം ഉയർന്ന് 354 കോടി രൂപയിലെത്തി. ജിയോ ഫിനാൻഷ്യൽ കൈകാര്യം ചെയ്യുന്ന ആസ്തി 29 ശതമാനം വർദ്ധിച്ച് 19,049 കോടി രൂപയായി.