സഹകരണ നിക്ഷേപ യജ്ഞത്തിന് തുടക്കം
Friday 16 January 2026 12:52 AM IST
കോട്ടയം : സഹകരണ നിക്ഷേപയജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ പാമ്പാടിയിൽ നിർവഹിച്ചു. സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നിക്ഷേപ സമാഹരണത്തിന്റെ സോഷ്യൽ മീഡിയ വീഡിയോ ക്യാമ്പയിൻ സഹകരണ വകുപ്പ് രജിസ്ട്രാർ ഡോ. ഡി. സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഡയറക്ടർ അഡ്വ. ജോസ് ടോം പോസ്റ്റർ പ്രകാശനം ചെയ്തു. എം.ജി സർവകലാശാല സിൻഡിക്കേറ്റംഗം അഡ്വ. റജി സഖറിയ, കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. സതീഷ് ചന്ദ്രൻ നായർ, ജോൺസൺ പുളിക്കീൽ, ജെയിംസ് വർഗീസ്, കെ.ജെ. അനിൽകുമാർ, എ.കെ. സജിനി കുമാരി എന്നിവർ പ്രസംഗിച്ചു.