ഈന്തപ്പഴത്തിനും വ്യാജന്, ഒറിജിനലാണോയെന്നറിയാന് ഈ സിമ്പിള്‍ ട്രിക്ക് മാത്രം മതി
ആരോഗ്യ സംരക്ഷണത്തിന് ഈന്തപ്പഴങ്ങള്‍ വളരെ നല്ലതാണ്. ഊര്‍ജ്ജം ലഭിക്കുന്നതിന് ഈ പഴങ്ങളുടെ പങ്ക് വളരെ വലുതാണ്. അറേബ്യന്‍ നാടുകളില്‍ നിന്നാണ് പ്രധാനമായും ഇവ എത്തുന്നതെങ്കിലും ഇന്ന് മാര്‍ക്കറ്റില്‍ വ്യാജനും സുലഭമാണ്. ധാരാളം വിറ്റാമിനുകളും പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുള്ളതിനാല്‍ ഇവയ്ക്ക് ആവശ്യക്കാരും കൂടുതലാണ്. വ്യാജനും നിരവധി എത്തുന്നതിന് ഒരു കാരണം ഒറിജിനലുമായി കാഴ്ചയില്‍ തിരിച്ചറിയാന്‍ പറ്റാത്ത് തന്നെയാണ്.
നല്ല ഈന്തപ്പഴം കണ്ടെത്തണമെങ്കില്‍ അവയുടെ ഘടന, ആകൃതി, നിറം എന്നിവ പരിശോധിക്കേണ്ടി വരും. എങ്കില്‍ മാത്രമേ നല്ലത് തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. നല്ല ക്വാളിറ്റിയുള്ള പഴങ്ങള്‍ മൃദുലവും മിനുസമാര്‍ന്നതും ഒരേ നിറത്തില്‍ കാണപ്പെടുന്നവയും ആയിരിക്കും. കേടായവയ്ക്കും വ്യാജനും ഒരു പ്രത്യേക മണം തന്നെയുണ്ടാകും. അതിനാല്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ അവ വാങ്ങാതിരിക്കാം. ഈന്തപ്പഴങ്ങള്‍ ഒറിജിനലാണോയെന്നറിയാന് അവയെ തൊട്ട് നോക്കിയാല്‍ മതിയാകും.
ചെറുതായി ഒന്ന് അമര്‍ത്തി നോക്കിയാല്‍ യഥാര്‍ത്ഥ പഴങ്ങള്‍ മൃദുവും വഴക്കമുള്ളതുമാണെന്ന് കാണാന്‍ കഴിയും. അങ്ങനെയല്ല അനുഭവപ്പെടുന്നതെങ്കില്‍ ഇവ വ്യാജനാണെന്ന് ഉറപ്പിക്കാം. മധുരം കൂടുതല്‍ ലഭിക്കാനും സ്വാദ് വര്‍ദ്ധിപ്പിക്കാനും മറ്റ് ചേരുവകള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ അവ കൈയില്‍ ഒട്ടിപ്പിടിക്കും. ഘടന, മധുരം, നിറം എന്നിവ പാക്കിംഗ് പരിശോധിക്കുമ്പോഴും അറിയാന്‍ സാധിക്കും. പാക്കിംഗ് ചെയ്തിരിക്കുകയാണെങ്കില്‍ പോലും ഉന്നത നിലവാരമുള്ള ഈന്തപ്പഴങ്ങള്‍ തൊട്ട് നോക്കുകയോ കാണുകയോ ചെയ്യുമ്പോള്‍ അവയുടെ ക്വാളിറ്റി മനസ്സിലാക്കാന്‍ സാധിക്കും.