രക്തദാന ക്യാമ്പ്

Friday 16 January 2026 1:43 AM IST
വണ്ടിത്താവളം സ്‌കൂളിൽ നടന്ന രക്തദാന ക്യാമ്പ് പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: വണ്ടിത്താവളം കെ.കെ.എം എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ്, കുഴൽമന്ദം ലയൺസ് ക്ലബ്, പാലക്കാട് ജില്ലാ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി.ഹേമ, ഹെഡ്മിസ്ട്രസ് കെ.സുധാകല, പി.ഷഫീഖ്, പട്ടഞ്ചേരി പഞ്ചായത്ത് അംഗങ്ങളായ ടി.മോഹനൻ, എ.സുബ്രഹ്മണ്യൻ, കുഴൽമന്ദം ലയൺസ് ക്ലബ് ഭാരവാഹികളായ വിനോദ് ഭാസ്‌കർ, നിവേശ്, എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ കെ.കെ.ജിബിൻ എന്നിവർ സംസാരിച്ചു.