കടപ്പാറ ഭൂസമരം
Friday 16 January 2026 1:44 AM IST
മംഗലംഡാം: കടപ്പാറ മൂർത്തിക്കുന്ന് ആദിവാസി ഭൂസമരം 10ാം വാർഷിക സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. ഊരു മൂപ്പൻ വാസു ഭാസ്‌ക്കരൻ പതാക ഉയർത്തി. ആദിവാസി സമിതി കോഓർഡിനേറ്റർ സജീവൻ കള്ളിച്ചിത്ര അദ്ധ്യക്ഷനായി. എസ്.സക്കീർ ഹുസൈൻ കൊല്ലങ്കോട്, വിളയോടി ശിവൻകുട്ടി, ജില്ല പഞ്ചായത്തംഗം കെ.ജി.എൽദൊ, വണ്ടാഴി പഞ്ചായത്തംഗം അച്ചാമ്മ ജോസഫ്, ശിവരാജൻ ഗോവിന്ദാപുരം, അനൂപ് മാത്യു, ബെന്നി ജോസഫ്, ബീന ഷാജി, ടി.കെ.മുകുന്ദൻ, യമുന സുരേഷ് എന്നിവർ സംസാരിച്ചു.