സ്വീകരണം നൽകി

Friday 16 January 2026 1:46 AM IST
അമ്മ നാടക വേദിയുടെ നേതൃത്വത്തിൽ നല്ലേപ്പിളളിയിൽ നടന്ന ജനപ്രതിനിധികൾക്കു ള്ള സ്വീകരണ ചടങ്ങിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ കോപ്പി നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ബിനുവിനു നൽകി ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്തിലെ പുതുതായി തെരഞ്ഞടുക്കപ്പെട്ട അംഗങ്ങൾക്ക് അമ്മ നാടക വേദിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പഞ്ചായത്ത് ഹാളിൽ അമ്മ നാടക വേദി പ്രസിഡന്റ് എ.മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി പി.വിജയൻ അനുമോദന പ്രസംഗം നടത്തി. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ കോപ്പി നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ബിനുവിന് നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് 20 അംഗങ്ങൾക്ക് ഭരണഘടനയുടെ പകർപ്പ് നൽകി. യോഗത്തിൽ മോഹൻ സ്വാഗതവും പി.അനിത നന്ദിയും പറഞ്ഞു.