നീറ്റ് പി.ജി കട്ട് ഓഫ് കുറച്ചു
മെഡിക്കൽ പി.ജി പ്രവേശനത്തിനുള്ള നീറ്റ് പി.ജിയുടെ കുറഞ്ഞ യോഗ്യതയിൽ കുറവ് വരുത്തി.50 പെർസെന്റിലായിരുന്നു പൊതു വിഭാഗത്തിൽപ്പെട്ടവരുടെ കുറഞ്ഞ കട്ട്ഓഫ് മാർക്ക്. ഇത് 7 പെർസെന്റിലായി അതായത് 103 മാർക്കായി കുറച്ചിട്ടുണ്ട്. എന്നാൽ സംവരണ വിഭാഗത്തിൽപ്പെട്ടവർക്കിത് പൂജ്യം പെർസെന്റിലാനാണ്.
മെഡിക്കൽ പി.ജി യിൽ എം.ഡി, എം.എസ്.ഡി എൻ.ബി കോഴ്സുകളുണ്ട്.കട്ട് ഓഫ് മാർക്ക് കുറയ്ക്കുമെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.ഓഗസ്റ്റ് മൂന്നിന് ഒരു ഷിഫ്റ്റായി രാവിലെ 9 മുതൽ 12.30 വരെ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയന്സസാണ് പരീക്ഷ നടത്തിയത്.രാജ്യത്തെ സർക്കാർ,സ്വാശ്രയ,ഡീംഡ്,സ്വകാര്യ മെഡിക്കൽ കോളേജുകളിൽ എം.ഡി/എം.എസ്/ഡി.എൻ.ബി പ്രോഗ്രാമുകൾക്ക് പ്രവേശനം നീറ്റ് പിജി റാങ്ക്ലിസ്റ്റിൽ നിന്നാണ്.കമ്പ്യൂട്ടർ അധിഷ്ഠിത ഒബ്ജക്റ്റീവ് മാതൃകയിലുള്ള 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള പരീക്ഷയിൽ മൊത്തം 800 മാർക്കാണ്. മൂന്ന് ലക്ഷത്തോളം മെഡിക്കൽ ബിരുദധാരികളാണ് പരീക്ഷയെഴുതിയത്.
പൊതു വിഭാഗത്തിൽ പെട്ടവർക്ക് 50 പെർസെൻന്റിലാണ് കുറഞ്ഞ കട്ട് ഓഫ് മാർക്ക്.ഇത് 800 ൽ 276 മാർക്കാണ്.പൊതു വിഭാഗത്തിൽ PwBD യ്ക്ക് 255 ഉം,എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് 40 പെർസെന്റിലാണ് കട്ട് ഓഫ് മാർക്ക്.കട്ട് ഓഫ് മാർക്ക് കുറച്ചത് കൂടുതൽ വിദ്യാർത്ഥികൾക്ക് മെഡിക്കൽ പി.ജിക്ക് ചേരാൻ അവസരം ലഭിക്കും.www.natboard.edu.in
നീറ്റ് പി.ജി കട്ട് ഓഫ് കുറച്ചതിനു ശേഷം ചെയ്യേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിലും,രക്ഷിതാക്കളിലും സംശയങ്ങളേറെയുണ്ട്.ഇതിനകം രണ്ട റൗണ്ട് കൗൺസിലിംഗും,അനുബന്ധ റിപ്പോർട്ടിംഗ് പ്രക്രിയകളും പൂർത്തിയായി.ഒഴിവുള്ള സീറ്റുകളിലേക്കുള്ള മൂന്നാം റൗണ്ടിലൂടെ കട്ട് ഓഫ് മാർക്ക് കുറച്ചാൽ കൂടുതൽ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും.മൂന്നാം റൗണ്ടിലേക്കുള്ള സ്‌ചെടുലെ ഉടൻ പ്രസിദ്ധീകരിക്കും.മൂന്നാം റൗണ്ടിന് ശേഷം സ്ട്രെ റൗണ്ടിലൂടെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാം.ഡീംഡ്,സ്വകാര്യ മെഡിക്കൽ കോളേജുകളിലാണ് കൂടുതൽ സീറ്റുകളുള്ളത്.ഇടനിലക്കാരെ ഒഴിവാക്കി സുതാര്യമായി പ്രവേശനം നേടാൻ ശ്രമിക്കണം.
നീറ്റ് പി.ജി മൂന്നാം റൗണ്ട് കൗൺസിലിംഗ് തീയതികൾ പ്രഖ്യാപിച്ചു.കട്ട് ഓഫ് മാർക്ക് കുറച്ചതിനു ശേഷം സീറ്റ് ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതുതായി രജിസ്ട്രേഷൻ ചെയ്യാം.അഖിലേന്ത്യ തലത്തിൽ എം.സി.സി വഴിയും,സംസ്ഥാന തലത്തിലും റജിസ്റ്റർ ചെയ്യാം.കേരളത്തിൽ cee വഴി രജിസ്ട്രേഷൻ ആരംഭിച്ചു.കർണാടകയിൽ cee വഴിയും,പുതുച്ചേരിയിൽ സെന്റാക് വഴിയും രജിസ്റ്റർ ചെയ്യാം.ജനുവരി 15 മുതൽ 26 വരെ രജിസ്റ്റർചെയ്യാം.ഫെബ്രുവരി 11 മുതൽ 15 വരെ ചോയ്സ് ഫില്ലിംഗ് ചെയ്യാം.ഫെബ്രുവരി 18 നു റിസൾട്ട് പ്രസിദ്ധീകരിക്കും.