യുദ്ധഭീഷണി: ഉംറ തീർത്ഥാടകരുടെ യാത്ര മുടങ്ങി
Friday 16 January 2026 12:28 AM IST
നെടുമ്പാശേരി: ഇറാനിലെ യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ 46 ഉംറ തീർത്ഥാടകർക്ക് കൊച്ചിയിൽ നിന്നുള്ള യാത്ര മുടങ്ങി. ഇന്നലെ വൈകിട്ട് ജിദ്ദയിലേക്കുള്ള ആകാശ് എയർ വിമാനത്തിൽ പോകേണ്ടിയിരുന്നവരെയാണ് ഒഴിവാക്കിയത്.185 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇറാനിൽ എന്തെങ്കിലും പ്രതിസന്ധിയുണ്ടായാൽ വിമാനം തിരിച്ചുവിടുന്നതിനായി കൂടുതൽ ഇന്ധനം കരുതുന്നതിന്റെ ഭാഗമായി യാത്രക്കാരെ കുറയ്ക്കുകയായിരുന്നു. ഇവരെ എന്ന് കൊണ്ടുപോകുമെന്ന് അധികൃതർ വ്യക്തമാക്കിയില്ല.