ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോ. ജില്ലാ കൺവെൻഷൻ
Friday 16 January 2026 12:36 AM IST
കൊല്ലം: ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷനും ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ നേതൃത്വത്തിലുള്ള ലാഭം പ്രോഗ്രാമും 20ന് വൈകിട്ട് 5ന് കൊല്ലം സി പാലസ് ഹോട്ടലിൽ നടക്കുമെന്ന് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി എസ്. പളനി അറിയിച്ചു. ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി.പ്രേമാനന്ദ് അദ്ധ്യക്ഷത വഹിക്കും. ജി.എസ്.ടി, ഐ.ടി നികുതി നിയമങ്ങളെ കുറിച്ചും, ലീഗൽ മെട്രോളജി, ഹാൾമാർക്കിംഗ്, പൊലീസ് റിക്കവറി തുടങ്ങി സ്വർണ വ്യാപാര മേഖല അഭിമുഖീകരിക്കുന്ന നിരവധി വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസും, സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ മുഖ്യപ്രഭാഷണം നടത്തും.